പ്ലസ് ടു പരീക്ഷാഫലം വ്യാഴാഴ്ച ഫയല്‍
Kerala

പ്ലസ് ടു പരീക്ഷാഫലം വ്യാഴാഴ്ച; പ്ലസ് വണ്‍ ജൂണില്‍

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22 പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക.

മൂല്യ നിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. 4,44,707 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം നടന്നു വരികയാണ്. 4,13,589 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണ്.

എസ്എസ്എല്‍സി ഫലം മെയ് 9നാണ് പ്രഖ്യാപിച്ചത്. 99.5 ശതമാനമായിരുന്നു വിജയം. 4,24,583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്