പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

പുലര്‍ച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 
പുലര്‍ച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തി പെണ്‍കുട്ടിയെ താഴെ ഇറക്കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അത്തോളി പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെതുള്‍പ്പടെയുള്ള വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്ന് അത്തോളി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുല്‍ഖറിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ്; നടപടി ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍

'ആറാ'ടി സെഞ്ച്വറി; സിക്‌സ് അടിച്ച് റെക്കോര്‍ഡിട്ട് അഭിഷേക് ശര്‍മ

ജയിലിലായാല്‍ മന്ത്രിസ്ഥാനം തെറിക്കും; ഭരണഘടന ഭേദഗതി ജെപിസി അംഗീകരിക്കും; രാഷ്ട്രീയ എതിരാളികള്‍ക്ക് ആശങ്ക

വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവ്; അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസം

പരീക്ഷ എഴുതിതീര്‍ന്നില്ല! അഞ്ച് മിനിറ്റിനുള്ളില്‍ ഫലപ്രഖ്യാപനം; ചരിത്രനേട്ടവുമായി കര്‍ണാടക യൂണിവേഴ്‌സിറ്റി