ഇന്ദ്രജിത്ത് 
Kerala

ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു, തലയിൽ തുപ്പി; 25കാരനെ ഓടിച്ചിട്ടു പിടിച്ചു

ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെ ഓടി പിടികൂടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മം​ഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. 

വിദ്യാർത്ഥിനിയെ ഉപദ്രവിച്ച അനന്തു പെൺകുട്ടിയുടെ തലയിൽ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെൺകുട്ടി ബഹളം വച്ചു. ഇതോടെ അനന്തു ബസിൽ നിന്നു ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മം​ഗപുരത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം. 

ബസിൽ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറിൽ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്ത്തുമെന്നു  പിന്നാലെയെത്തിയവർ മുന്നറിയിപ്പു നൽകിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. 

ഇയാൾ പതിവായി ബസിൽ പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം പൊലീസ് പറഞ്ഞു. ഇന്ദ്രജിത്തിനെ കോടതി റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT