പ്രതീകാത്മക ചിത്രം 
Kerala

പരീക്ഷാ ഹാളില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയെ കഴുത്തിന് കുത്തി; സഹപാഠി അറസ്റ്റില്‍

രാവിലെ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസില്‍ വച്ച് സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ചു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം. നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. 

ബിഇഎംപി സ്‌കൂളിലെ പരീക്ഷാ ഹാളില്‍ വച്ചാണ് സഹപാഠിയെ വിദ്യാര്‍ഥിനി കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴുത്തിന് വലതുഭാഗത്തും കൈയിലും കുത്തേറ്റു. പരിക്കേറ്റ പെണ്‍കുട്ടി തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇവര്‍ രണ്ടുപേരും മൈനര്‍മാരായ പെണ്‍കുട്ടികളായതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ തന്നെ വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ