T P Ramakrishnan എക്സ്പ്രസ് ചിത്രം
Kerala

പിഎം ശ്രീ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും, കരാറിലെ വ്യവസ്ഥകള്‍ എന്തെന്ന് മനസ്സിലാക്കണം: ടിപി രാമകൃഷ്ണന്‍

വ്യവസ്ഥകള്‍ എന്താണെന്ന് മനസ്സിലാക്കാതെ അഭിപ്രായ പ്രകടനം നടത്താനാകില്ലെന്ന് എൽഡിഎഫ് കണ്‍വീനര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മുന്നണി യോഗത്തില്‍ പ്രശ്‌നം ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്യും. ഒപ്പിട്ടു എന്ന പറയുന്ന വ്യവസ്ഥകള്‍ എന്താണെന്ന് മനസ്സിലാക്കാതെ അഭിപ്രായ പ്രകടനം നടത്താനാകില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതു മനസ്സിലാക്കി അഭിപ്രായങ്ങള്‍ പിന്നീട് പറയുക എന്നതുമാത്രമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നേരത്തെ ചര്‍ച്ചയായിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ നിബന്ധന വെച്ചിരിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കേണ്ട പണം കിട്ടുന്നില്ല. കേരളത്തില്‍ എസ്എസ്‌കെയുടെ പ്രവര്‍ത്തനം പ്രശംസനീയമായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്.

എസ്എസ്‌കെയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും 1400 കോടി രൂപ ലഭിക്കാനുണ്ട്. ആ പണം ലഭിക്കാന്‍ വേണ്ടി ചില വ്യവസ്ഥകള്‍ കേന്ദ്രവും മുന്നോട്ടുവെച്ചിട്ടുണ്ട്. അതില്‍ ഏതെല്ലാം കാര്യങ്ങളാണ് അംഗീകരിച്ചതെന്ന് തനിക്ക് അറിയില്ല. വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെ ഉദ്യോഗസ്ഥരാണ് കരാറില്‍ ഒപ്പിട്ടിട്ടുള്ളത്. അതിന്റെ വ്യവസ്ഥകള്‍ എന്താണെന്ന് പരിശോധിച്ചശേഷം അഭിപ്രായം പറയാം.

ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ക്കെല്ലാം ഈ വിഷയത്തില്‍ അഭിപ്രായങ്ങളുണ്ട്. അതെല്ലാം പറയാവുന്നതാണ്. അതെല്ലാം പരിഗണിച്ച് മുന്നോട്ടു പോകുകയെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നാണല്ലോ പറയപ്പെടുന്നത്. അതേക്കുറിച്ച് തനിക്കറിയില്ല. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന്റെ ഭാഗമായി കേരളത്തിന് അര്‍ഹതപ്പെട്ട കാശു ലഭിക്കുന്നില്ല.

കേരളത്തിന് അര്‍ഹതപ്പെട്ട കാശു വാങ്ങിയെടുക്കാന്‍ പരിശ്രമം നടത്തണം എന്നു ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കി ഏതെല്ലാം വ്യവസ്ഥകള്‍ എന്നതിനേക്കുറിച്ചെല്ലാം വിശദമായി മുന്നണി പോയിട്ടില്ല. കരാറിലെ വ്യവസ്ഥകള്‍ കേരളത്തിന് ഗുണമാണോ ദോഷമാണോ എന്നു മനസ്സിലാക്കിയിട്ടേ പറയാനാകൂ. കാര്യങ്ങള്‍ പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

LDF convener TP Ramakrishnan says that the PM Shri project will be discussed within the Left Front.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT