Kerala

മക്കള്‍ വലുതായപ്പോള്‍ വൃദ്ധസദനത്തില്‍ കൊണ്ടിട്ട പോലെ; കെ സുരേന്ദ്രനെതിരെ പരസ്യവിമര്‍ശനമുയര്‍ത്തി പിഎം വേലായുധന്‍

മക്കള്‍ വലുതായപ്പോള്‍ വൃദ്ധസദനത്തില്‍ കൊണ്ടിട്ട പോലെ; കെ സുരേന്ദ്രനെതിരെ പരസ്യവിമര്‍ശനമുയര്‍ത്തി പിഎം വേലായുധന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യമായി വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന നേതാവ് പിഎം വേലായുധന്‍. മക്കള്‍ വളര്‍ന്നു നിലയിലെത്തുമ്പോള്‍ വൃദ്ധസദനത്തില്‍ കൊണ്ടിട്ടപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്ന്, മുന്‍ വൈസ് പ്രസിഡന്റു കൂടിയായ വേലായുധന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. 

സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ പറയുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് വേലായുധന്‍ മാധ്യമങ്ങളോടു സംസാരിച്ചത്. 

'മക്കള്‍ വളര്‍ന്ന് അവരൊരു നിലയിലെത്തുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തില്‍ കൊണ്ടിട്ട പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. എന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളിലിരിക്കുകയാണ്. ഈ വിഷമം പറയാന്‍ സംസ്ഥാന അധ്യക്ഷനെ പല തവണ ഫോണില്‍ വിളിച്ചു. അദ്ദേഹം ഫോണെടുത്തില്ല. ഈ നിമിഷം വരെ അദ്ദേഹം തിരിച്ച് വിളിച്ചിട്ടുമില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ രണ്ടു തവണ സുരേന്ദ്രന്‍ വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല. '' -പിഎം വേലായുധന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT