റിജിൽ 
Kerala

പിഎൻബി തട്ടിപ്പ്; തിരിമറി തുടങ്ങിയത് ജനുവരി മുതൽ; വ്യാപ്തി കൂടാൻ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്; മറ്റാരെങ്കിലും സഹായിച്ചോ എന്നും അന്വേഷിക്കും

12.68 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്നും റിജിൽ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന്റെ വ്യാപ്തി കൂടാൻ ഇടയുണ്ടെന്ന് ക്രൈം ബ്രാഞ്ച്. പണം ഒളിപ്പിക്കാന്‍ മുന്‍ സീനിയര്‍ മാനേജര്‍ എംപി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈം ബ്രാഞ്ച് എസ്‍പി പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടുകളിലടക്കമാണ് ക്രമക്കേട് നടത്തിയത്.

12.68 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്നും റിജിൽ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. വീട് പണിക്കും കടം വീട്ടാനുമാണ് തട്ടിയെടുത്ത പണം റിജിൽ ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്കും ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്നും റിജില്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

നിലവില്‍ റിജിലിന്റെ അക്കൗണ്ടില്‍ ഏഴ് ലക്ഷം രൂപ മാത്രമാണ് ഉള്ളത്. വീട് പണിയുന്നതിനായി റിജില്‍ 50 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീട് പണിയുന്നതിന് ചെലവഴിക്കുന്നതിന് പകരം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. പല തവണയായാണ് നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപിച്ച പണത്തിന്റെ ഭൂരിഭാഗവും നഷ്ടമായതോടെയാണ് തിരിമറി നടത്താന്‍ തീരുമാനിച്ചതെന്ന് റിജില്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ഇതിനായി കോര്‍പറേഷന്റെ നിര്‍ജ്ജീവമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. തിരിമറിയിലൂടെ കിട്ടിയ പണവും ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ഭൂരിഭാഗം പണവും നഷ്ടമായതായും റിജില്‍ പൊലീസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിലും പണം ഇറക്കി കളിച്ചു. ഇതിലും നഷ്ടം നേരിട്ടു. തട്ടിപ്പില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും റിജില്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. 

കഴിഞ്ഞ ദിവസം കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധു വീട്ടില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് റിജിലിനെ പിടികൂടിയത്. അതിനിടെ, തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നല്‍കിയത്. കോര്‍പ്പറേഷന്റെ 8 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയായിരുന്നു റിജില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ട് കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍