പ്രതീകാത്മക ചിത്രം 
Kerala

പരാതി പറയാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി ; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്‌സോ കേസെടുത്തു

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. പരാതി പറയാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തത്. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ സി ഡബ്ലിയു സി ചെയർമാനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്. 

ഒക്ടോബര്‍ 21 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് പീഡനപരാതിയുമായി ബന്ധപ്പെട്ട് കുട്ടിയെ വിളിച്ചു വരുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മൊഴിയെടുക്കുകയായിരുന്നു. മൊഴിയെടുക്കലിനിടെ ഇദ്ദേഹം മോശമായി പെരുമാറിയെന്നാണ് പരാതി. 

സംഭവത്തിന് ശേഷം പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 614 lottery result

'കുറ്റബോധം കൊണ്ട് ആ മനസ് തകരും, അത്രക്ക് കോണ്‍ഗ്രസ് വിരുദ്ധനാണ് സുധാകരന്‍; അനുജനെ കൊന്ന ആ കാപാലികര്‍ക്കൊപ്പം എങ്ങന പ്രവര്‍ത്തിക്കും?'

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

ചെറുപയർ കഴിച്ചോളൂ..., ചെറുതല്ല ഗുണങ്ങൾ

SCROLL FOR NEXT