വി ടി മനീഷ് 
Kerala

വിദ്യാർഥിനിയെ പീഡിപ്പിച്ച കായികാധ്യാപകൻ അറസ്റ്റിൽ; സസ്പെൻഷൻ 

വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി വി ടി മനീഷിനെയാണ് (41) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

അറസ്റ്റിന് പിന്നാലെ മനീഷിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ്‌ ചെയ്തു. 2019, 2020 വർഷങ്ങളിൽ മനീഷ് പെൺകുട്ടിക്ക് കായിക പരിശീലനം നൽകിയിരുന്നെന്നും ആ സമയത്താണ് പീഡനം നടന്നതെന്നുമാണ് പരാതി. മറ്റൊരു വിദ്യാർഥിനിക്ക് ഇയാൾ ഫോണിൽ അയച്ച അശ്ലീല സന്ദേശങ്ങളും പൊലീസിന് ലഭിച്ചു. 

മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്ത് സമാനമായ പരാതികൾ ഉണ്ടായതിനെ തുടർന്നാണ് മനീഷിനെ നിലവിലുള്ള സ്കൂളിലേക്ക് സ്ഥലംമാറ്റിയതെന്നാണ് വിവരം. ഇയാൾക്കെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകുമെന്ന് സൂചനയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും; മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍

സഹകരണ ബാങ്കിൽ '916 BIS' മുദ്രപതിച്ച വ്യാജ സ്വർണം പണയം വെച്ച് 17 ലക്ഷം തട്ടി; മൂന്നംഗ സംഘം അറസ്റ്റിൽ

'ക്രെയിനും റോപ്പും ഇല്ലാതെ സ്റ്റണ്ട് ചെയ്യാൻ പറ്റുമോ സക്കീർ ഭായ്ക്ക് ?'; 'പ്ലൂട്ടോ' ബിടിഎസ് വിഡിയോയുമായി നീരജ് മാധവ്

'പുതിയ ആളുകൾക്കും ഇവിടെ സ്പേസ് ഉണ്ട്, കേരളത്തിൽ ഇനി നിക്ഷേപമില്ല': ഗുണമേന്മയെക്കുറിച്ചും വ്യാവസായിക അന്തരീക്ഷത്തെക്കുറിച്ചും ഡോ. വിജു ജേക്കബ് സംസാരിക്കുന്നു