പോക്‌സോ കേസ് പ്രതിക്ക് 123 വര്‍ഷം തടവുശിക്ഷ പ്രതീകാത്മക ചിത്രം
Kerala

പന്ത്രണ്ടുകാരി കുഞ്ഞിന് ജന്മം നല്‍കി; പോക്‌സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്

അരിക്കോട് സ്വദേശിയായ കുട്ടിയെ പത്തൊന്‍പത് കാരനായ സഹോദരനാണ് പീഡിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പന്ത്രണ്ടുകാരിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്. അരിക്കോട് സ്വദേശിയായ കുട്ടിയെ പത്തൊന്‍പത് കാരനായ സഹോദരനാണ് പീഡിപ്പിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടെതാണ് വിധി. ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

കേസിന്റെ വിചാരണ വേളയില്‍ പ്രതിയുടെ അമ്മയും അമ്മാവനും കൂറുമാറിയിരുന്നു. കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്.

കേസില്‍ പ്രതിക്ക് 123 വര്‍ഷം തടവും ഏഴ് ലക്ഷം രൂപ പിഴയും അടയ്ക്കാനാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴയടക്കുന്ന തുക പെണ്‍കുട്ടിയുടെ ക്ഷേമപ്രവര്‍ത്തനത്തിനായി വിനിയോഗിക്കണം. മഞ്ചേരി പോക്‌സോ കോടതി ജഡ്ജി എം അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT