യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ബഹളംവെച്ചറിയിച്ചത് നാട്ടുകാര്‍

ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു
KSRTC bus carrying passengers catches fire
കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചപ്പോള്‍
Published on
Updated on

കൊല്ലം: കൊല്ലം പുനലൂരില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടര്‍ന്ന് പുക ഉയരുകയായിരുന്നു. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്.

ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. നാട്ടുകാരാണ് ബസിന് തീ പിടിച്ച വിവരം ബഹളംവെച്ച് അറിയിച്ചത്. ഇതോടെ ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്.

ബസിന്റെ എഞ്ചിന്‍ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബസില്‍ നിന്ന് ഡീസല്‍ ചോരുന്നത് കണ്ടവരുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കെഎസ്ആര്‍ടിസിയും അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com