മര്‍ദനത്തിന്റെ വിഡിയോ ദൃശ്യം  
Kerala

പതിനാറുകാരനെ വളഞ്ഞിട്ട് മര്‍ദിച്ചു; ഒരാള്‍ കൂടി പിടിയില്‍

മര്‍ദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

സമകാലിക മലയാളം ഡെസ്ക്

വയനാട് കല്‍പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. പതിനെട്ടുകാരനായ കല്‍പറ്റ സ്വദേശി നാഫിലാണ്അറസ്റ്റിലായത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. മര്‍ദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

കൈകൊണ്ടും വടികൊണ്ടും അടിക്കുകയും കാലുകൊണ്ട് മുഖത്തുള്‍പ്പെടെ ചവിട്ടുന്നുമുണ്ട്. അടിച്ചത് മതിയെന്ന് മറ്റൊരു കുട്ടി വിളിച്ചുപറയുന്നുണ്ടെങ്കിലും വകവയ്ക്കാതെ തുടര്‍ന്നു. പതിനാറുകാരനെക്കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നുമുണ്ട്. കഴിഞ്ഞ 21നായിരുന്നു സംഭവം.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീട്ടുകാരുള്‍പ്പെടെ വിവരം അറിയുന്നത്. ദൃശ്യം ശ്രദ്ധയില്‍പ്പെട്ട കല്‍പ്പറ്റ പൊലീസ് മര്‍ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. എന്നാല്‍, കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. പൊലീസ് വിളിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകന് മര്‍ദനമേറ്റത് അറിഞ്ഞത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ കസ്റ്റഡിയിലെടുക്കുകയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ എല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Police Arrest 18-Year-Old for Assaulting Teen in Kalpetta; Action Follows Viral Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരും സ്വയം സ്ഥാനാര്‍ഥിയാകണ്ട; തുടര്‍ഭരണം ഉറപ്പ്; പ്രചാരണം നയിക്കുമെന്ന് പിണറായി

സ്വന്തം നാട്ടുകാരനെ വീഴ്ത്തി യാനിക് സിന്നര്‍; റെക്കോർഡിൽ സാംപ്രസിനും ജോക്കോവിചിനും ഒപ്പം

വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ സെഞ്ച്വറി പിറന്നു! ചരിത്രത്തിലേക്ക് ബാറ്റേന്തി നാറ്റ് സീവര്‍

സ്‌ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ്

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കാമുകിയെ ഓഫീസില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി; കഷണങ്ങളാക്കി ചാക്കില്‍ ഉപേക്ഷിച്ചു; തല കണ്ടെത്താനായില്ല; യുവാവ് അറസ്റ്റില്‍

SCROLL FOR NEXT