കൈക്കൂലി കേസില്‍ എംവിഡി ഉദ്യോഗസ്ഥരെ പിടികൂടുന്ന വിജിലന്‍സ് സംഘം സമകാലിക മലയാളം
Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ ആളൊന്നിന് 650 രൂപ; കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി പൊലീസ്

കൈക്കൂലി പണമായ എഴുപത്തിയ്യായിരം രൂപ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനു സമീപം ഡ്രൈവിങ് സ്‌കൂള്‍ ഉടമയില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലന്‍സ്. അയ്യന്തോളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ പി കൃഷ്ണകുമാര്‍, കെ ജി അനീഷ് എന്നിവരാണ് പിടിയിലായത്. കൈക്കൂലി പണമായ എഴുപത്തിയ്യായിരം രൂപ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനു സമീപം ഡ്രൈവിങ് സ്‌കൂള്‍ ഉടമയില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ മൈതാനത്തും പരിസരങ്ങളിലും വിജിലന്‍സ് സംഘം മിന്നല്‍പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

ഡ്രൈവിങ് ടെസ്റ്റിന് ആളൊന്നിന് 650 രൂപ കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് ഡിവൈഎസ്പി ജിംപോളും സംഘവും മിന്നല്‍പരിശോധന നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട്; ആണാണോ എന്ന് വന്ന് ടെസ്റ്റ് ചെയ്തുനോക്കാം'; കെ സുധാകരനെ പരിഹസിച്ച് കെ മുരളീധരന്‍

'ഒന്നുമല്ലാതിരുന്ന സമയത്തും കൂടെ നിര്‍ത്തി, എന്നെ വിശ്വസിച്ചതിന് നന്ദി'; വികാരഭരിതയായി മമിത ബൈജു

ട്രെൻഡിങ്ങായ സ്ട്രോ വാട്ടർ ബോട്ടിൽ ആരോഗ്യത്തിന് ഹാനികരമോ?; ഗ്യാസിനും വയർ വീർക്കലിനും സാധ്യത!

ഇഎംഐ ഉയരും; വായ്പാനിരക്ക് ഉയര്‍ത്തി എസ്ബിഐ

കോവളം സ്പാ പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്കും അന്വേഷണ പരിധിയിൽ