നൈറ്റ് പട്രോളിങിനിടെ കാറില്‍ നിന്നും 10 ഗ്രാം എംഡിഎംഎ കണ്ടെത്തി; യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം അറസ്റ്റില്‍

മൂന്ന് പേരെയും ദേഹപരിശോധന നടത്തിയും കാറിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.
10 grams of MDMA found in car during night patrol; Three members including woman arrested
പയ്യന്നൂരില്‍ നിന്നും എംഡിഎംഎ കൈവശം വെച്ച കേസില്‍ പിടിയിലായവര്‍ സമകാലിക മലയാളം
Updated on
1 min read

കണ്ണൂര്‍: എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്പ സ്വദേശി ഷഹബാസ്(30) എടാട്ട് സ്വദേശിയായ ഷിജിനാസ്(34) തുരുത്തി സ്വദേശിനിയായ പ്രജിത(30) എന്നിവരാണ് പിടിയിലായത്. കെഎല്‍- 59 ഡബ്ല്യു 2955 നമ്പര്‍ കാറിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പനക്കായി പയ്യന്നൂരിലെത്തിയത്. ഇവരില്‍ നിന്നും 10.265 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ബുധനാഴ്ച്ചപുലര്‍ച്ചെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പയ്യന്നൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പി യദുകൃഷണന്‍, ഗ്രേഡ് സബ്ബ് ഇന്‍സ്പെക്ടര്‍ ഹേമന്ത് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുകേഷ് കല്ലേന്‍, ഷംസുദീന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

മൂന്ന് പേരെയും ദേഹപരിശോധന നടത്തിയും കാറിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. സംശയം തോന്നിയാണ് പൊലീസ് കാറില്‍ പരിശോധന നടത്തിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാംതവണയാണ് പൊലീസ് എംഡിഎംഎ പിടിച്ചെടുക്കുന്നത്. മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതികളാണ് പിടിയിലായിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com