സരുൺ 
Kerala

12 കോടിയുടെ വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം; 21 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍

വഞ്ചനാ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വഞ്ചനാ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കോട്ടയം കിഴക്കേ താഴത്തങ്ങാടി സ്വദേശി സരുണിനെയാണ് (35) കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് 12 കോടി രൂപ ടേം ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തൃശൂര്‍ കൂര്‍ക്കന്‍ഞ്ചേരി സ്വദേശിയില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍  ബംഗളൂരുവില്‍ നിന്നാണ് അറസ്റ്റ്.

2017 നാണ് കേസിനാസ്പദമായ സംഭവം. സംഭവശേഷം മുങ്ങിയ പ്രതി തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കേന്ദ്രീകരിച്ചും മറ്റും നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT