പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ/ഫയല്‍ 
Kerala

112ല്‍ സന്ദേശം ലഭിച്ചാല്‍ 7 മിനിറ്റിനകം പൊലീസ് സഹായം:ഡിജിപി

സംസ്ഥാനത്ത് എവിടെ നിന്നും ഈ നമ്പറിൽ വിളിച്ചാൽ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: 112 എന്ന നമ്പറിൽ ലഭിക്കുന്ന കോളുകൾക്ക് ഏഴു മിനി​റ്റിനകം പൊലീസ് സഹായം. ഇക്കാര്യം ഉറപ്പു വരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. 

112 ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സംവിധാനത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് റോട്ടറി ക്ലബ് ഒഫ് ടെക്‌നോപാർക്കിന്റെ പുരസ്‌കാരം പൊലീസ് ആസ്ഥാനത്ത് വിതരണം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് എവിടെ നിന്നും ഈ നമ്പറിൽ വിളിച്ചാൽ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കും. സംഭവ സ്ഥലത്തെത്താൻ കൺട്രോൾ റൂം വാഹനങ്ങൾക്ക് നിർദ്ദേശം നൽകുന്നത് ഈ കേന്ദ്രത്തിൽ നിന്നാണ്.

എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സംവിധാനത്തിന്റെ ചുമതലയുള്ള ഇൻസ്‌പെക്ടർ ബി എസ് സാബു, സബ് ഇൻസ്‌പെക്ടർമാരായ ജെ സന്തോഷ് കുമാർ, ആർ വിനോദ്, സിവിൽ പൊലീസ് ഓഫീസർമാരായ ബി.എസ്. അഹുൽ ചന്ദ്രൻ, യു അഭിലാഷ്, പൊലീസ് കൺട്റോൾ റൂം വാഹനത്തിലെ സബ് ഇൻസ്‌പെക്ടർ ഒകെ. സുരേഷ് ബാബു എന്നിവരാണ് അവാർഡ് സ്വീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !