രാഹുൽ ഈശ്വർ ഫെയ്സ്ബുക്ക്
Kerala

'സ്ത്രീത്വത്തെ അപമാനിച്ചു'; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി, കേസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നടി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ബിഎൻഎസ് 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി.

വ്യവസായി ബോബി ചെമ്മണൂരിന്റെ അറസ്റ്റിന് ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. കേസെടുക്കാന്‍ കഴിയും വിധത്തിലുള്ള വകുപ്പുകള്‍ പരാതിയിൽ ഇല്ലെന്നാണ് മുൻപ് പൊലീസ് അറിയിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കോടതി മുഖേന പരാതി നല്‍കാമെന്നും പൊലീസ് അറിയിച്ചിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസിനോടാണ് കോടതി വിശദീകരണം തേടിയത്. ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കുന്നുണ്ടോ, കേസില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് മറുപടിയായാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നും രാഹുല്‍ പ്രതിയല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT