പ്രതീകാത്മക ചിത്രം 
Kerala

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് ഭീഷണി, യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; സ്വകാര്യ സംഭാഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ്, പരാതി

വെച്ചൂച്ചിറയില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. വീട്ടില്‍ അതിക്രമിച്ച് കയറുകയും അസഭ്യം പറയുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സ്വകാര്യസംഭാഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. യുവതിയുടെ പരാതിയില്‍ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചൂച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരാതിക്കാരിയും യുവാവ് സഹപാഠികളായിരുന്നു. ഇരുവരും പ്രണയത്തിലുമായിരുന്നു. യുവതി പഠിക്കാന്‍ വിദേശത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ആഷിക്ക് ഭീഷണിപ്പെടുത്തിയതെന്ന്് പരാതിയില്‍ പറയുന്നു. യുവാവിന്റെ ചില ദുഃശീലങ്ങളും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞദിവസം എരുമേലിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും വഴക്കിടുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത യുവതിയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു. ശേഷം യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സ്വകാര്യസംഭാഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. പിന്നാലെ പൊലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT