kerala police പ്രതീകാത്മക ചിത്രം
Kerala

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

മുല്ലൂര്‍ സ്വദേശി അനീഷ് ബാബു (27), സഹായി വിഴിഞ്ഞം പനവിള സ്വദേശി അരുണ്‍ (28) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ഹൈടെക് രീതിയില്‍ കോപ്പിയടിച്ച ഉദ്യോഗാര്‍ഥിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാലടി ഗവ.എച്ച്എസ് സ്‌കൂളില്‍ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. മുല്ലൂര്‍ സ്വദേശി അനീഷ് ബാബു (27), സഹായി വിഴിഞ്ഞം പനവിള സ്വദേശി അരുണ്‍ (28) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനി വഴി ഉത്തരം കണ്ടെത്തുന്നതിനിടെയാണ് പിടിയിലായത്.

അനീഷ് പരീക്ഷ എഴുതുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗാര്‍ഥിയില്‍ നിന്ന് ബ്ലൂടൂത്ത് ഉപകരണം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പര്‍ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനി വഴി ഉത്തരം കണ്ടെത്താനായിരുന്നു പ്രതികളുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. രാവിലെയായിരുന്നു പരീക്ഷ. പരീക്ഷാഹാളിലെത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പിഎസ് സി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിഎസ്സി വിജിലന്‍സും ഫോര്‍ട്ട് പൊലീസും എത്തി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണും കാലില്‍ ഘടിപ്പിച്ച ഉപകരണവും കണ്ടെത്തുന്നത്.

അനീഷിനെ സഹായിക്കാനായി പരീക്ഷാകേന്ദ്രത്തിനു പുറത്തുനിന്നിരുന്ന അരുണിനെയും പൊലീസ് പിടികൂടി. ഫോര്‍ട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

police have arrested a candidate and an accomplice for using high-tech methods to cheat in a PSC examination.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ