ഫോർട്ട്കൊച്ചിയിൽ സ്ഥാപിച്ച പാപ്പാഞ്ഞിയുടെ മുഖം വീണ്ടും പെയിന്റ് ചെയ്യുന്നു/ ഫോട്ടോ: എ സനേഷ് 
Kerala

നാളെ രാവിലെ മുതൽ പരിശോധന, 12 മണിയോടെ ആഘോഷങ്ങൾ അവസാനിപ്പിക്കണം; പുതുവത്സരാഘോഷങ്ങൾ അതിരുവിടരുതെന്ന് പൊലീസ്, കൊച്ചിയിൽ കർശന നടപടി 

പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കൊച്ചിയിൽ കർശന നടപടിയുമായി പൊലീസ്. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി പൊലീസ്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയുണ്ടാകും. 

ശനിയാഴ്ച രാവിലെ മുതൽത്തന്നെ നിരത്തുകളിൽ കർശന പരിശോധന തുടങ്ങും. ജില്ലാ അതിർത്തികൾക്ക് പുറമേ ഫോർട്ട് കൊച്ചി, മട്ടാഞ്ചോരി ഭാഗങ്ങളിലും കർശന പരിശോധന ഉറപ്പാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കും പൊലീസിന്റെ പിടി വീഴും. ഹോട്ടലുകളിൽ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമേ പാർട്ടികളിൽ പ്രവേശനം അനുവദിക്കൂ. 

മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകും. ഹോട്ടലുകളിലെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. വർണാഭമായ ആഘോഷപരിപാടികൾക്കിടയിലും കരുതൽ വേണമെന്നാണ് അന്വേഷണ ഏജൻസികളുടെ മുന്നറയിപ്പ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT