ആദിത്യ 
Kerala

'കൊറിയൻ സുഹൃത്ത്' എന്ന പേരിൽ കബളിപ്പിച്ചതോ?, നോട്ട്ബുക്കിൽ കൊറിയൻ കുറിപ്പുകൾ; ആദിത്യയുടെ ഫോൺ ലോക്ക് ചെയ്ത നിലയിൽ

സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും, അതിനാൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം ജില്ലയിലെ തിരുവാങ്കുളത്ത് ക്വാറിയിൽ വിദ്യാർത്ഥിനി ആദിത്യ (16) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്ന ആദിത്യയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. കൊറിയൻ സുഹൃത്ത് എന്ന പേരിൽ മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിച്ചിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്.

ആദിത്യയുടെ ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ലോക്ക് തുറന്നു ഫോൺ വിശദമായി പരിശോധിക്കുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് ചോറ്റാനിക്കര പൊലീസ് സൂചിപ്പിച്ചു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് ഒരാഴ്ച മുമ്പ് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്.

കുട്ടിയുടെ ബാഗിൽ ഉണ്ടായിരുന്ന ബുക്കിൽനിന്ന് ലഭിച്ച ഇംഗ്ലീഷിൽ എഴുതിയ മൂന്നു പേജ് വരുന്ന കുറിപ്പിലാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിനെ കുറിച്ചും സുഹൃത്ത് ദിവസങ്ങൾക്കു മുൻപ് മരിച്ചതിനെ കുറിച്ചും പറഞ്ഞിട്ടുള്ളത്. കുട്ടിയുടെ നോട്ട്ബുക്കിൽ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും ഉണ്ട്. സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും, അതിനാൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ട്.

തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ വീട്ടിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ (16) യെയാണ് ഇന്നലെ രാവിലെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടത്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് ഒന്നാം വർഷ വിദ്യാർഥിനിയാണ്.

Police are intensifying investigation into the death of student Adithya (16) in a quarry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നു; ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

സഞ്ജു പുറത്താകുമോ, പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20 ഇന്ന്

കേരള ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് എസ്‌ഐടി

രാഹുലിന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

SCROLL FOR NEXT