വീട്ടിലെ ബർത്തിന് മുകളിൽ നിന്ന് പ്രതിയെ പിടികൂടുന്നു 
Kerala

കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ രഹസ്യഅറ; വിസ തട്ടിപ്പ് പ്രതിയെ വീട്ടിലെ ബര്‍ത്തില്‍ നിന്ന് പൊക്കി പൊലീസ്

വയനാട്ടില്‍ വിസ തട്ടിപ്പ് കേസ് പ്രതി പിടിയില്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കല്‍പ്പറ്റ: വയനാട്ടില്‍ വിസ തട്ടിപ്പ് കേസ് പ്രതി പിടിയില്‍. വയനാട് കമ്പളക്കാട് സ്വദേശി തുളസീധരനെയാണ് നാടകീയമായി പിടികൂടിയത്. വിസയും ജോലിയും വാഗ്ദാനംചെയ്ത് 80,000 രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്. വാടകവീട്ടിലെ ബര്‍ത്തിന് മുകളില്‍ നിന്നാണ് തുളസീധരനെ പൊലീസ് പിടികൂടിയത്. കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു തുളസീധരന്‍.

പ്രതി മീനങ്ങാടി അമ്പലപ്പടിയിലെ വീട്ടില്‍ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഓയും സംഘവും ഇയാളെ തേടി വയനാട്ടില്‍ എത്തിയത്. മീനങ്ങാടി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. വീടിന്റെ ഗേറ്റ് തുറന്നിട്ടില്ലാത്തതിനാല്‍ മതില്‍ ചാടിക്കടന്നാണ് പൊലീസ് സംഘം ഉള്ളില്‍ പ്രവേശിച്ചത്.

കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ച പൊലീസിനോട് സഹകരിക്കുന്ന സമീപനമല്ല തുളസീധരന്റെ ഭാര്യ സ്വീകരിച്ചത്. തുളസീധരന്‍ വീട്ടിലില്ല എന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞുകൊണ്ടിരുന്നത്. പിന്നാലെ അയല്‍ക്കാരെയും കൂട്ടി വനിതാ പൊലീസിന്റെ സഹായത്തോടെ നിയമാനുസൃതമായി പൊലീസ് വീടിനുള്ളില്‍ കടക്കുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് മുറിയിക്കുള്ളിലെ സ്ലാബില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ അടുക്കിവെച്ചിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സൂക്ഷ്മമായ പരിശോധനയിലാണ് തുളസീധരന്‍ അതിനുപിന്നില്‍ ഒളിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. പിന്നാലെ ഇയാളെ താഴെയിറക്കാനുള്ള ശ്രമം ആരംഭിച്ചു. മുകളിലിരുന്ന് പൊലീസിനുനേരെ അസഭ്യവര്‍ഷവും ശകാരവും നടത്തിയ തുളസീധരനെ കൈയോടെ താഴെയിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

police nab visa fraud accused from a berth inside his house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

'കുറച്ച് കാലത്തേക്ക് ഇന്‍സ്റ്റഗ്രാമിനോട് ഗുഡ് ബൈ; എത്ര നല്ല ഹൃദയമുണ്ടെങ്കിലും ചിലര്‍ പിച്ചിച്ചീന്തും'; വിവാദങ്ങള്‍ക്കിടെ ദിയ കൃഷ്ണ

പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങള്‍ മാറുന്നു!, ഇനി 75% മാര്‍ക്ക് വേണം; അറിയാം വിശദമായി

'നേതാജിയെ വെറും തള്ള് മൂപ്പനാക്കി'; പ്രഭാസിനെ പൊക്കിയടിക്കാന്‍ സുഭാഷ്ചന്ദ്ര ബോസ്; അത് കേട്ട് ഞെട്ടാന്‍ ഹിറ്റ്‌ലറും; 'ഫൗജി' എയറില്‍