തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആശ പ്രവര്‍ത്തകരുടെ സമരപ്പന്തലിന് പിന്നില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മേനംകുളം വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥക്കാണ് കടിയേറ്റത്. നാല് മാസത്തിലധികമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം നടത്തുന്നതിനാല്‍ രാത്രി 10 വനിത പൊലീസുകാരെ വീതം സുരക്ഷക്ക് നിയോഗിച്ചിരുന്നു. എട്ടുപേര്‍ സമരപ്പന്തലിനോട് ചേര്‍ന്നും രണ്ടുപേര്‍ സെക്രട്ടേറിയറ്റ് വളപ്പിലുമാണുണ്ടാവുക. ഇതില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥക്കാണ് പാമ്പുകടിയേറ്റത്.
ഇന്ന് വൈകീട്ട് ആറോടെ വനംവകുപ്പിന്റെ സര്‍പ്പ ടീം നടത്തിയ പരിശോധനയില്‍ സെക്രട്ടേറിയറ്റ് സമരഗേറ്റിന് സമീപം ചപ്പുചവറുകള്‍ക്കിടയില്‍നിന്ന് പാമ്പിനെ പിടികൂടി. ഇതാണോ വനിത പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞയാഴ്ച ജലവിഭവ വകുപ്പ് ഓഫിസിലെ ഫയലുകള്‍ക്കിടയില്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു.
Police Officer bitten by snake while patrolling at secretariate
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates