പ്രതീകാത്മക ചിത്രം 
Kerala

പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞു; യുവതിയെ ആക്രമിച്ച 30 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

പയ്യോളിയില്‍ വഴിത്തര്‍ക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പയ്യോളിയില്‍ വഴിത്തര്‍ക്കത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. നാട്ടുകാരായ അഞ്ചുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയുമാണ് കേസ്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിനാണ് പയ്യോളി കൊളാവിപാലം സ്വദേശി ലിഷക്ക് ആക്രമണമേറ്റത്. തലയ്ക്ക് മണ്‍വെട്ടികൊണ്ടുളള അടിയേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിഷയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. 

പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷയുടെ പറമ്പലൂടെ വഴിവെട്ടുന്നത് സംബന്ധിച്ച് നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണിറക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. തടയാന്‍ ശ്രമിക്കുന്നതിനിടെ ആദ്യം കല്ലേറുണ്ടായെന്നും പിന്നീട് മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിച്ചെന്നും ലിഷ പറഞ്ഞു. 

മുപ്പതോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചത്. മണ്‍വെട്ടികൊണ്ടുളള അടിയേറ്റ് രക്തം വാര്‍ന്നുകിടന്നിട്ടും ഏറെ നേരം ആരും ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് പയ്യോളി പൊലീസെത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ  പറമ്പിലൂടെയുളള നടവഴി വീതികുട്ടുന്നതിനെ ചൊല്ലിയാണ് നിലവിലെ പ്രശ്‌നം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടിയെ തെറ്റായി നയിച്ചവരാണ് വര്‍ഗവഞ്ചകര്‍, തന്റെ നിലപാട് ശരിയെന്ന് ജനങ്ങള്‍ അംഗീകരിച്ചു'

മറ്റൊരു കുട്ടിയെ രക്ഷിക്കാനിറങ്ങി; കരയില്‍ നിന്ന മൂന്ന് വയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, 'എക്‌സ്‌പ്ലോര്‍ മോര്‍' സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി മറിഞ്ഞുവീണു; സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു- വിഡിയോ

'അന്ന് വിജയന്‍ ചെന്നു പെട്ട ഒരു കെണിയായിരുന്നു അത്; മലയാളികള്‍ അദ്ദേഹത്തെ ഒറ്റ പുസ്തകത്തില്‍ ഒതുക്കി'