ഫയല്‍ ചിത്രം 
Kerala

കോഴിക്കോട് സൂഹൃത്തുക്കളായ മൂന്ന് പേർ മരിച്ചത് സാനിറ്റൈസർ കുടിച്ചെന്ന് പൊലീസ്

സുഹൃത്തുക്കളായ മൂന്ന് പേർ രണ്ടാഴ്ച മുൻപ് അടുത്തടുത്ത് മരിച്ചത് സാനിറ്റൈസർ കുടിച്ചെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സുഹൃത്തുക്കളായ മൂന്ന് പേർ രണ്ടാഴ്ച മുൻപ് അടുത്തടുത്ത് മരിച്ചത് സാനിറ്റൈസർ കുടിച്ചെന്ന് പൊലീസ്. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൂന്ന് പേർ മരിച്ചത്. 

അസ്വഭാവിക മരണത്തിന് ബന്ധുക്കൾ ആദ്യം പരാതി നൽകി നൽകിയെങ്കിലും പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല. വീണ്ടും പരാതി ലഭിച്ചതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാനിറ്റൈസർ കുടിച്ചാണ് മരണം എന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സ്പെഷ്യൽ ബ്രാഞ്ചിനും റിപ്പോർട്ട് നൽകി. 

നുരയും പതയും വന്ന നിലയിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ മരിച്ചു. അതേ ദിവസം തന്നെ രണ്ടാമത്തെയാളെ കട്ടിലിൽ കുഴഞ്ഞു കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. അന്ന് വൈകുന്നേരം മൂന്ന് മണിയോടെ തളർച്ച തോന്നിയതിനെ തുടർന്ന് മൂന്നാമത്തെ ആളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാനിറ്റൈസർ കുടിച്ചതായി ഇയാൾ മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു. രണ്ടാമത്തെ ആളുടെ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും ഹൃദയാഘാതമാണ് മരണ കാരണം എന്നായിരുന്നു റിപ്പോർട്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ