വീഡിയോ ദൃശ്യം 
Kerala

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്ഥിരം കുറ്റവാളി; ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം

ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ ഫര്‍സീനെ ജില്ലയില്‍ നിന്ന് മാറ്റിനിര്‍ത്തണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ഫര്‍സീന്‍ മജീദിന്റെ പേരില്‍ 15 കേസുകള്‍ ഉണ്ടെന്നും ഇതില്‍ നാലിലധികം കേസുകള്‍ കാപ്പയുടെ പരിധിയില്‍ വരുന്നതാണെന്നും പൊലീസ് പറയുന്നു. ഇയാള്‍ കണ്ണൂരില്‍ തുടരുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകും. ഈ സാഹചര്യത്തില്‍ ഫര്‍സീനെ ജില്ലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന റിപ്പോര്‍ട്ടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് നല്‍കിയത്. 

ഇത് സംബന്ധിച്ചുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഫര്‍സീന്‍ മജീദിന് നല്‍കിയതായി പൊലീസ് പറഞ്ഞു. ഫര്‍സീന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ഉത്തരവ് ഇറക്കുക. അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഡിഐജിയുടെ മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചതായും ഫര്‍സീന്‍ പറഞ്ഞു. കാപ്പ ചുമത്താനുളള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഫര്‍സീന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT