Kerala

അര്‍ജുന്റേയും കലാഭവന്‍ സോബിയുടേയും മൊഴികള്‍ കളവ് ; ബാലഭാസ്‌കറിന്റെ മരണത്തില്‍ പോളിഗ്രാഫ് ടെസ്റ്റ് ഫലം പുറത്ത്

സോബി പറഞ്ഞ റൂബിന്‍ തോമസിനെയും സിബിഐ കണ്ടെത്തിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവര്‍ അര്‍ജുന്റേയും കലാഭവന്‍ സോബിയുടേയും നുണപരിശോധനാഫലം പുറത്തുവന്നു. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നു എന്ന ഡ്രൈവര്‍ അര്‍ജിന്റെ മൊഴി കള്ളമാണെന്ന് നുണ പരിശോധന ഫലം വ്യക്തമാക്കുന്നു. 

അപകടം കണ്ടുവെന്ന് പറഞ്ഞ സാക്ഷി കലാഭവന്‍ സോബിയുടെ മൊഴികളും കള്ളമാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. സോബിയെ രണ്ടു തവണയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. അപകടസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന് പറഞ്ഞത് നുണയാണ്. സോബി പറഞ്ഞ റൂബിന്‍ തോമസിനെയും സിബിഐ കണ്ടെത്തി. 

അപകട സമയത്ത് റൂബിന്‍ ബംഗലൂരുവിലായിരുന്നു. അപകടസമയത്ത് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യ വിദേശത്തായിരുന്നു എന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. അപകടമരണം എന്നതിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ പോളിഗ്രാഫ് ടെസ്റ്റില്‍ പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

സോബിയെ രണ്ടു ഘട്ടമായി നടത്തിയ പോളിഗ്രാഫ് ടെസ്റ്റില്‍, ഒരെണ്ണത്തില്‍  സോബി പറയുന്നത് കളവാണെന്ന് കണ്ടെത്തി. രണ്ടാമത്തെ ടെസ്റ്റില്‍ സോബി സഹകരിച്ചില്ലെന്നുമാണ് വിവരം. കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്, ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി, വിഷ്ണു സോമുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കേസില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT