Kerala

ആരാകും ആ അഞ്ച് കോടി ലഭിക്കാൻ പോകുന്ന ഭാ​ഗ്യശാലി; പൂജ ബമ്പർ നറുക്കെടുപ്പ് നാളെ

ആരാകും ആ അഞ്ച് കോടി ലഭിക്കാൻ പോകുന്ന ഭാ​ഗ്യശാലി; പൂജ ബമ്പർ നറുക്കെടുപ്പ് നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ലോട്ടറി നറുക്കെടുപ്പ് നാളെ. നവംബർ 15ന് രണ്ട് മണിയ്ക്ക് പൂജ ബമ്പർ നറുക്കെടുപ്പ് നടക്കും. സെപ്റ്റംബർ 22നായിരുന്നു ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഇന്നലെ വരെ 30 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്.  

ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. 

കഴിഞ്ഞ വർഷം 35ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 34,22,980 ടിക്കറ്റുകൾ വിറ്റുപോയി. 77,020 ടിക്കറ്റുകളാണ് ബാക്കി വന്നത്. മൊത്തം ടിക്കറ്റ് വിൽപ്പനയിൽ നിന്നു ലഭിച്ച് വരുമാനം 61.12 കോടി രൂപയായിരുന്നു. സമ്മാനത്തുകയും മറ്റു ചെലവുകളുമെല്ലാം കഴിഞ്ഞ് 25.21 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ പൂജ ബമ്പർ ലോട്ടറിയിൽ നിന്ന് ലഭിച്ച ലാഭമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ഓൺലൈനിൽ സെർച്ച് ചെയ്യുന്നവർ ജാഗ്രത പാലിക്കുക, വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്നതിന് വ്യാജ ലിങ്കുകൾ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഹോർമുസ് തുറന്നു, എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

സാധാരണക്കാര്‍ക്ക് ആശ്വാസം; ന്യൂയോര്‍ക്കിലും സര്‍ക്കാര്‍ 'റേഷന്‍ കട'; നൂറാംദിനത്തില്‍ വാക്കുപാലിച്ച് 'മംദാനി ഓപ്പറേഷന്‍'

SCROLL FOR NEXT