ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

10 കോടിയുടെ ഒന്നാം സമ്മാനം ​ഗുരുവായൂരിൽ വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലിക്ക് എത്ര കിട്ടും?, കണക്ക് ഇങ്ങനെ 

പൂജാ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ​ഗുരുവായൂരിൽ വിറ്റ ടിക്കറ്റിന്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജാ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ​ഗുരുവായൂരിൽ വിറ്റ ടിക്കറ്റിന്. സോമ സുന്ദരൻ കെ പി എന്ന ഏജന്റാണ് JC 110398 എന്ന നമ്പറിലുള്ള ടിക്കറ്റ് വിറ്റത്. JD 255007 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. വയനാട്ടില്‍ ആണ്‌ ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. സിജോ കുര്യൻ‌ എന്ന ഏജന്റ്(W 2010) ആണ് ഈ ടിക്കറ്റ് വിറ്റത്. 50ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

10 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി തുകയായ 2,98,12,500 കോടി രൂപ കിഴിച്ചുള്ള തുകയാണ് ലഭിക്കുക.7 കോടി രൂപ ലഭിച്ചാൽ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും സമ്മാനം കിട്ടിയ ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.

മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ഈ നമ്പറുകൾക്കാണ്. JA 252530, JB 581474, JC 171516, JD 556934, JE 586000, JG 554858, JA 349439, JB 180377, JC 235122, JD 208212, JE 708492, JG 667047.ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. 

മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). കൂടാതെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.  JA, JB, JC, JD, JE, JG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബംപർ ടിക്കറ്റും ഇന്ന് പ്രകാശനം ചെയ്തു. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT