pooja bumper facebook
Kerala

12കോടിയുടെ ഭാ​ഗ്യശാലിയെ ഇന്ന് അറിയാം; പൂജാ ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക്

ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറി ഫലം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പില്‍ നിന്നും വിറ്റ് തീര്‍ന്നിട്ടുണ്ട്. കടകളില്‍ സ്റ്റോക്കുള്ള ടിക്കറ്റുകള്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വില്‍ക്കാം.

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം 10 പേര്‍ക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേര്‍ക്കും ലഭിക്കും.

അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കുമ്പോള്‍ സമാശ്വാസ സമ്മാനം 4 പേര്‍ക്ക് ഒരു ലക്ഷം വീതവും ലഭിക്കും. കൂടാതെ 5000 ( 8100 പേര്‍ക്ക്), 1000 (64800 പേര്‍ക്ക്), 500 (1,29,600 പേര്‍ക്ക് ) 300 (1, 40, 400 പേര്‍ക്ക്) രൂപയും ഉള്‍പ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന.

പൂജ ബംപറിന്‍റെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ക്രിസ്മസ്–പുതുവത്സര ബംപര്‍ വിപണിയിലെത്തും. ടിക്കറ്റിന്‍റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വ്വഹിച്ചിരുന്നു

Pooja Bumper Lottery Result Today; First Prize ₹12 Crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ എംപിമാർ കൂടുമോ? മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആര്‍ക്കാണ് നേട്ടം?

മുരുകന്റെ വിജയമെന്ന് മോദി; തിരുപ്പരന്‍കുണ്‍ട്രത്ത് ഇന്ന് ദീപം തെളിക്കും; നിയന്ത്രണമേറ്റെടത്ത് സിആര്‍പിഎഫ്

ഇന്ത്യാസഖ്യത്തിന് ഇന്ന് നിര്‍ണായകം; വിശാല പ്രതിപക്ഷ യോഗത്തില്‍ ആരൊക്കെ പങ്കെടുക്കും?

Today's Rashi Phalam November 28| ധനലാഭം പ്രതീക്ഷിക്കാം, കഴിവുകൾ വികസിപ്പിക്കാൻ അവസരം

'500 മെഗാവാട്ട് അധിക വൈദ്യുതി വേണം'; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം