പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 120 കോടി രൂപ അനുവദിച്ചു 
Kerala

കുടിശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യും; 120 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ബജറ്റ് വിനിയോഗ പരിധി നൂറു ശതമാനം ഉയര്‍ത്തിയാണ് തുക ലഭ്യമാക്കുന്നത്. ഇതോടെ ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ കുടിശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാനാകും.

150 കോടി രൂപയാണ് ഈ ഇനത്തിലെ ബജറ്റ് വകയിരുത്തല്‍. ഇതില്‍ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കി. 29.99 കോടി രൂപ വിതരണം ചെയ്തു. ബാക്കി തുകയ്ക്ക് മുഴുവന്‍ പരിധി ഒഴിവാക്കി വിനിയോഗാനുമതി ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പ് പൂര്‍ണമായും വിതരണം ചെയ്യാനാകുമെന്ന പട്ടികജാതി വികസന വകുപ്പിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'

കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം