സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ല്‍ താഴെ തന്നെ

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം
KERALA GOLD PRICE
KERALA GOLD PRICEഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം. പവന് 120 രൂപയാണ് വര്‍ധിച്ചത്. 1,04,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 13,085 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപയാണ് കൂടിയത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഇപ്പോഴും ബാരലിന് 114 ഡോളറിന് മുകളിലാണ്. ഇതിന്റെ ഫലമായി പണപ്പെരുപ്പ നിരക്ക് കൂടുമെന്നതിനാല്‍ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിച്ചത്. പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

KERALA GOLD PRICE
കൈയില്‍ ഒരു ലക്ഷം രൂപ ഉണ്ടോ?; ഈ സ്‌കീമില്‍ നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ എത്ര കിട്ടും?
KERALA GOLD PRICE
ഇനി കൗണ്ടറില്‍ നിന്ന് എടുക്കുന്ന റിസര്‍വേഷന്‍ ടിക്കറ്റിനും ഇന്‍ഷുറന്‍സ് പരിരക്ഷ; ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍
Summary

kerala gold rate today, gold rate changed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com