Mullappally Ramachandran 
Kerala

'ഇനിയും അധികാരക്കൊതി മാറിയില്ലേ?'; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍

ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ ?

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍. മുല്ലപ്പള്ളിയുടെ ജന്മനാട്ടിലാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകളുണ്ട്.

ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.

മുല്ലപ്പള്ളിക്കെതിരായ പോസ്റ്റർ

കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നീക്കം നടത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

Poster against former KPCC president Mullappally Ramachandran, who is moving to contest the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാട്; ലീഗിനും മുസ്ലിം സംഘടനകൾക്കും തലവേദന

മഴ നനഞ്ഞാൽ മുടി കൊഴിയുമോ? ഇതാവാം കാരണം, മഴക്കാലത്തെ ഹെയർ കെയർ റുട്ടീൻ

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ ജൂൺ 1 മുതൽ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

റിസ്‌ക് എടുക്കാന്‍ ധൈര്യക്കുറവുണ്ടോ?, ഇതാ സുരക്ഷിത പെന്‍ഷന്‍ പദ്ധതി; മാസംതോറും കൈയില്‍ കിട്ടുക 20,500 രൂപ വരെ

ഔട്ട്‌സ്റ്റാന്‍ഡിങ്! 'ബേബി ബോസിന്റെ' ബാറ്റിങ് കണ്ട് സാക്ഷാല്‍ 'യൂനിവേഴ്‌സ് ബോസ്'

SCROLL FOR NEXT