കോട്ടയത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ / ടെലിവിഷന്‍ ചിത്രം 
Kerala

'ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ ?'; കോട്ടയത്ത് പോസ്റ്റര്‍ പോര്

കോട്ടയം നഗരത്തിലും ഡിസിസി ഓഫീസ് പരിസരത്തുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് പുനഃസംഘടന ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്ന് വഴിമുട്ടി നില്‍ക്കെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്ററുകള്‍. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നു ചോദിച്ചുകൊണ്ടുള്ളതാണ് പോസ്റ്ററുകള്‍. കോട്ടയം നഗരത്തിലും ഡിസിസി ഓഫീസ് പരിസരത്തുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തുന്നവനും ചൂതാട്ട കേന്ദ്രം നടത്തുന്നവനുമോ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.

കോട്ടയത്ത് എ ഗ്രൂപ്പിലും ഭിന്നതയുണ്ട്. ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും അടങ്ങുന്ന ഒരു വിഭാഗവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാവും എ ഗ്രൂപ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് യൂജിന്‍ തോമസ്, നാട്ടകം സുരേഷ് തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 

ഇതിനിടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT