കെ മുരളീധരന് അനുകൂലമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ 
Kerala

മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ; 'പോസ്റ്റർ പോര്' 

യൂത്ത് കോൺഗ്രസ് - കെഎസ്​യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ‍: തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. തൃശൂര്‍ നഗരത്തില്‍ കെ മുരളീധരനെ അനുകൂലിച്ച് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിലുള്ളത്. യൂത്ത് കോൺഗ്രസ് - കെഎസ്​യു കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍.

കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരനെതിരെയും പോസ്റ്റര്‍ പ്രതിഷേധം. പാര്‍ട്ടിയെ ആര്‍എസ്എസിന് വിറ്റ ശൂരനാടിനെ പുറത്താക്കണമെന്നാണ് ആവശ്യം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍. പോസ്റ്റര്‍ പതിച്ചിരിക്കുന്നത് 'സേവ് കോണ്‍ഗ്രസ് ' എന്ന പേരിലാണ്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ ഇന്നലെ പോസ്റ്റര്‍ പതിച്ചിരുന്നു. 

അതേസമയം തദ്ദേശതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികള്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തിരുവനന്തപുരം കൊല്ലം പാലക്കാട് എന്നിവയാണ് പട്ടികയിലുള്ളത്. മധ്യകേരളത്തില്‍ നഷ്ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകള്‍ തിരികെ കിട്ടാന്‍ ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. കേരളത്തിന്റ ചുമതലയുള്ള താരിഖ് അന്‍വര്‍ 27ന് സംസ്ഥാനത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം ഇക്കാര്യങ്ങള്‍ തീരുമാനിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി