ടി എന്‍ പ്രതാപന്‍  
Kerala

'ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്'; തൃശൂരില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ നഗരമധ്യത്തില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപനെ വിമര്‍ശിച്ച് പോസ്റ്ററുകള്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ ചുവരിലാണ് പ്രതാപനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച 'യൂദാസ്' ആണ് പ്രതാപനെന്നും പോസ്റ്ററുകളില്‍ പറയുന്നു. തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത വിമര്‍ശനവും പോസ്റ്ററില്‍ ഉന്നയിക്കുന്നുണ്ട്.

ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററിലെ വരികളില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

അതേസമയം, പോസ്റ്ററുകള്‍ പതിപ്പിച്ചത് ആരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഇന്ന് രാവിലെയാണ് പ്രസ് ക്ലബ്ബ് പരിസരത്ത് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇത് കീറിക്കളയുന്ന സാഹചര്യവുമുണ്ടായി.

 Posters against TN Prathapan in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍