അറസ്റ്റിലായ സജി  
Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വീട്ടിലെത്തി; വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

സംഭവം തിരുവനന്തപുരത്ത്, 46കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിലെത്തിയ വാർഡ‍് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങലിലാണ് സംഭവം. മുദാക്കൽ പഞ്ചായത്ത് 19ാം വാർഡ് മെമ്പർ ഊരുപൊയ്ക ശബരി നിവാസിൽ ബിജു (53)വിന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്.

സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടിൽ സജി (46)യെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും വയറ്റിലും ​ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. മുദാക്കൽ പഞ്ചായത്തിലെ സിപിഎം പ്രതിനിധിയാണ് ബിജു. എൽഡിഎഫ് സ്ഥാനർഥിയായ വി ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഈസ്റ്റർ ആശംസ കാർഡുകൾ വിതരണം ചെയ്യാനെത്തിയപ്പോൾ സജി ബിജുവിനെ അസഭ്യം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്നു താക്കീത് ചെയ്തു മടങ്ങുമ്പോൾ ബിജുവിന്റെ ദേഹത്തേക്ക് സജി കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു. തടുത്തപ്പോൾ മൺകലം പൊട്ടിത്തകർന്നാണ് ദേഹത്തു കഞ്ഞി വീണു ബിജുവിന്റെ നെഞ്ചത്തും വയറ്റിലും പൊള്ളലേറ്റത്.

സജിയും താനും തമ്മിൽ വ്യക്തിവൈരാ​ഗ്യമില്ലെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ബിജു പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മറ്റ് വിവരങ്ങൾ സംബന്ധിച്ചു അന്വേഷണം തുടരുകയാണെന്നും പൊലീസും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'