വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍; പ്രതീകാത്മക ചിത്രം
Kerala

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം നോര്‍ത്തിനും ആലുവയ്ക്കും ഇടയില്‍ വൈദ്യുതു തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകള്‍ മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ രണ്ടുമണിക്കൂറിലേറെ നേരമായി വിവിധ ഇടങ്ങിളിലായി പിടിച്ചിട്ടിരിക്കുന്നത്.

വൈകീട്ട് എറണാകുളം ഭാഗത്ത് ശക്തമായ മഴ പെയ്തിരുന്നു. മഴയ്ക്കിടെ വൈദ്യുതിയില്‍ വന്ന തകരാറാണ് വൈദ്യുതി തകരാറിന് കാരണമെന്നാണ് റെയില്‍വേ പറയുന്നത്.

തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പസ്ര് കളമശേരിയിലും ചെന്നൈ മെയില്‍ എറണാകുളത്തും, നിലമ്പൂര്‍ കോട്ടയം പാസഞ്ചറും വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 7.40 ന് പുറപ്പെടേണ്ട എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെയും പുറപ്പെട്ടിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വൈദ്യുതി തകരാറിനെ തുടര്‍ന്ന് ട്രെയിനിനകത്ത് കറന്റ് ഇടയ്ക്ക് ഇടയ്ക്ക് പോകുന്നുണ്ട്. ട്രെയിന്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടിലായി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. ഏറെ വൈകാതെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

പ്രകൃതി പൂര്‍ണ്ണതയില്‍ വിരിയുന്ന കാലം, ദാനം ചെയ്താല്‍ ശ്രേഷ്ഠം; മഹാവിഷ്ണുവിന് ഏറ്റവും പ്രിയങ്കരം, അറിയാം വൈശാഖ മാസത്തിന്റെ പ്രാധാന്യം

ജനനായകന്‍ സിനിമാ ചോര്‍ച്ച; മൂന്നു പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ

ഭക്ഷണ ശേഷം ഹോട്ടലിൽ പെരുംജീരകം കൊടുക്കുന്നത് എന്തിന്?

'അയാൾ എന്നെ മോശമായി സ്പർശിച്ചു'; തെന്നിന്ത്യൻ സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി ഡെയ്സി ഷാ

SCROLL FOR NEXT