ടികെ ആസിഫ്- പിപി ദിവ്യ 
Kerala

'കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും'; 'സൈബര്‍ പോരാളി'യുടെ അറസ്റ്റില്‍ ക്രൈം ബ്രാഞ്ചിന് നന്ദി അറിയിച്ച് പിപി ദിവ്യ

രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. എന്നാല്‍ എതിര്‍ രാഷ്ട്രീയത്തില്‍പെട്ട സ്ത്രീകളെ അസഭ്യം പറഞ്ഞാല്‍ ജയിലില്‍ കിടക്കേണ്ടി വരും എന്ന ബാലപാഠം പഠിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സൈബര്‍ പോരാളി അറസ്റ്റിലായ വാര്‍ത്ത പങ്കുവെച്ച് പി പി ദിവ്യ. കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയുമെന്നും, യൂത്ത് കോണ്‍ഗ്രസ് സൈബര്‍ പോരാളി 14 ദിവസത്തേക്കു ജയില്‍ കാണാന്‍ പോയിട്ടുണ്ടെന്നും പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിനു കണ്ണൂര്‍ ക്രൈംബ്രാഞ്ച് എടുത്ത കേസ് ആണ്. ഇരിക്കൂര്‍ സ്വദേശി ടി കെ ആസിഫിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കണ്ണൂര്‍ ക്രൈം ബ്രാഞ്ചിനു നന്ദി. രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. എന്നാല്‍ എതിര്‍ രാഷ്ട്രീയത്തില്‍പെട്ട സ്ത്രീകളെ അസഭ്യം പറഞ്ഞാല്‍ ജയിലില്‍ കിടക്കേണ്ടി വരും എന്ന ബാലപാഠം പഠിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്'. ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

PP Divya thanks Crime Branch for arrest of Youth Congress cyber fighter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'