പിപി ദിവ്യ  ഫെയ്സ്ബുക്ക്
Kerala

പിപി ദിവ്യ ഇന്ന് ജാമ്യ ഹർജി നൽകും; നവീൻ ബാബുവിന്റെ കുടുംബം എതിർത്ത് കക്ഷി ചേരും

കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പിപി ദി​വ്യ ഇന്ന് ജാമ്യ ഹർജി നൽകും. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്.

അതേസമയം ദി​വ്യ​യു​ടെ ജാമ്യാപേ​ക്ഷ എ​തി​ർ​ക്കു​മെ​ന്ന് ന​വീ​ൻ​ ബാ​ബു​വി​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. ജാമ്യാപേ​ക്ഷ​യി​ൽ ന​വീ​ന്‍റെ ഭാ​ര്യ മ​ജ്ഞു​ഷ ക​ക്ഷി ​ചേ​രും. ക്ഷ​ണി​ച്ചി​ട്ടാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ എ​ത്തി​യ​തെ​ന്ന ദി​വ്യ​യു​ടെ വാ​ദ​വും കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞു.

ക​രു​തി​ക്കൂ​ട്ടി വിഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​തും പ്ര​ച​രി​പ്പി​ച്ച​തും ന​വീ​നെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​പി​ൽ അ​പ​മാ​നി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

SCROLL FOR NEXT