Kerala

പിആര്‍ഡി മിനി നിധി തട്ടിപ്പ്: 28 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ഉടമ അനില്‍കുമാര്‍, ജനറല്‍ മാനേജര്‍ ഡേവിഡ് ജോര്‍ജ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പിആര്‍ഡി മിനി നിധി തട്ടിപ്പില്‍ സ്ഥാപനത്തിന്റെ പേരിലുള്ള 27.88 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഉടമ അനില്‍കുമാര്‍, ജനറല്‍ മാനേജര്‍ ഡേവിഡ് ജോര്‍ജ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ അനില്‍കുമാറിനെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയിരിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളേക്കാള്‍ അധിക പലിശ വാഗ്ദാനം ചെയ്തായിരുന്നു പത്തനംതിട്ടയിലെ തട്ടിപ്പ്. കണക്കില്‍ പെടാത്ത പണം നിക്ഷേപിക്കാനുള്ള മാര്‍ഗമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും ഇഡി കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ഥാപനത്തിന് ആര്‍ബിഐയുടെ അംഗീകാരവും ഉണ്ടായിരുന്നില്ല. 27 ശാഖകളിലായി 150 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. 12 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആദ്യം കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉടമ അനില്‍കുമാറിനെയും മകനെയുമടക്കം അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനത്തിന് പിന്നിലുള്ള കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിൽ ആരാധകരുടെ പ്രതീക്ഷ; ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വാര്‍ത്തകളിലെ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

സ്വർണവില വീണ്ടും താഴോട്ട്; ഇന്ന് കുറഞ്ഞത് രണ്ടുതവണ

സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?

SCROLL FOR NEXT