പ്രതീകാത്മക ചിത്രം 
Kerala

കാട്ടാനയെ കണ്ട് ഭയന്നോടുമ്പോൾ വീണു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

കാട്ടാനയെ കണ്ട് ഭയന്നോടു​മ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: കാട്ടാനയെ കണ്ട് ഭയന്നോടു​മ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. 

ജനുവരി ആറിനാണ് സംഭവം.  ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിയിൽ രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് അംബികയെ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയില്‍ 13ഓളം കാട്ടാനകള്‍ ഉണ്ടായിരുന്നതായും ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാര്‍ അധികൃതരെ അറിയിച്ചു.

വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ആരോ​ഗ്യനില വഷളായതിനെ തുടർന്നാണ് മരണം.

റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റ അംബികയെ സ്‌ട്രെച്ചറില്‍ ചുമന്ന് ജീപ്പിൽ എത്തിക്കുകയും തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അപ്പോഴേക്കും 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു