ഫയല്‍ ചിത്രം 
Kerala

രാഷ്ട്രപതി ഇന്ന് കേരളത്തിൽ; കാസർകോടും കൊച്ചിയിലും തിരുവനന്തപുരത്തും സന്ദർശനം 

നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30നു കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ എന്നിവർ ചേർന്നു സ്വീകരിക്കും. സംസ്ഥാനത്ത് വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് അദ്ദേഹം വെള്ളിയാഴ്ച ഡൽഹിക്ക് മടങ്ങും. 

ഇന്ന് വൈകിട്ട് 3.20നു കാസർകോട് പെരിയയിൽ കേരള കേന്ദ്ര സർവകലാശാല ബിരുദദാനച്ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. പിന്നീട് കണ്ണൂരിൽ നിന്ന് വിമാനമാ‌ർ‌ഗം കൊച്ചിയിലേക്കു തിരിക്കും. വൈകിട്ട് 6.35നു കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. താജ് മലബാർ റിസോർട്ടിലാണ് താമസം.

നാളെ രാവിലെ 9.50 മുതൽ കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ‍ വീക്ഷിച്ച ശേഷം 11.30നു വിക്രാന്ത് സെൽ സന്ദർശിക്കും. ബുധനാഴ്ച രാവിലെ 10.20നു നാവികസേനാ വിമാനത്താവളത്തിൽ നിന്നു തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിയെ സ്വീകരിക്കും. 11.30നു പൂജപ്പുരയിൽ പി എൻ പണിക്കരുടെ പ്രതിമ അനാച്ഛാദനത്തിലും തുടർന്നുള്ള പൊതുസമ്മേളനത്തിലും പങ്കെടുക്കും. വൈകിട്ട് 5 മണി മുതൽ 6 വരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം. 23നു രാജ്ഭവനിൽ താമസിച്ച് 24നു രാവിലെ 9.50നു ഡൽഹിക്കു മടങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT