രാഷ്ട്രപതി ദ്രൗപദി മുര്‍മു  ഫയൽ
Kerala

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച് 18നും 19നും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് പുനരാരംഭിച്ചത്.ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്.

ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്.

അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

പ്രതിദിനം 70,000 പേര്‍; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

SCROLL FOR NEXT