Representational Image 
Kerala

ഫീസ് വാങ്ങി, പ്രിന്റഡ് ആര്‍സി നല്‍കിയില്ല; 245 രൂപയുടെ സ്ഥാനത്ത്‌ എംവിഡി ഒടുക്കേണ്ടത് 13,000 രൂപ!

നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 3,000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലപ്പുറം: പ്രിന്റഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) നല്‍കുന്നതിനായി ഫീസ് ഈടാക്കിയിട്ടും രേഖ കൈമാറാത്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് തിരിച്ചടി. പരാതിക്കാരനില്‍ നിന്ന് ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.

കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശിയും 'ആക്ഷന്‍' സംഘടനയുടെ പ്രസിഡന്റുമായ അത്മേശന്‍ പാച്ചാട്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനവീഴ്ച ചൂണ്ടിക്കാട്ടി കമ്മിഷനെ സമീപിച്ചത്. 2025 ഫെബ്രുവരി 14ന് ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും പ്രിന്റഡ് ആര്‍സി തപാല്‍ മുഖേന ലഭിക്കുന്നതിനുമായി കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരന്‍ ഇതിനായി 245 രൂപ ഫീസ് അടച്ചിരുന്നു.

എന്നാല്‍ ആര്‍സി ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, മാര്‍ച്ച് 1 മുതല്‍ ഡിജിറ്റല്‍ ആര്‍സി സംവിധാനം നിലവില്‍ വന്നതിനാല്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് ഡിജിറ്റല്‍ ആര്‍സി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രിന്റഡ് ആര്‍സി നല്‍കാത്ത സാഹചര്യത്തില്‍ ഇതിനായി ഈടാക്കിയ 245 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ല.

തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചു. ഹര്‍ജി പരിശോധിച്ച കമ്മിഷന്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് സേവനവീഴ്ച ഉണ്ടായതായി കണ്ടെത്തി. പ്രിന്റഡ് ആര്‍സിക്കായി ഈടാക്കിയ 245 രൂപ പരാതിക്കാരന് തിരികെ നല്‍കാനും മാനസിക പ്രയാസം നേരിട്ടതിനുള്ള നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 3,000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്.

Printed RC not issued despite fee payment; MVD ordered to pay compensation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ പൊട്ടിച്ചത് 1200 പേട്രിയറ്റ് മിസൈലുകള്‍! ആവനാഴി കാലിയായി അമേരിക്ക? ആക്രമണം നിര്‍ത്താന്‍ കാരണമെന്ത്?

ആദ്യ സിനിമയില്‍ പീഡനത്തിനെതിരെ പ്രസംഗം; ഇപ്പോഴിതാ 'തമാശ ബിജിഎം' ഇട്ട് റേപ്പ് സീന്‍; 'പള്ളിച്ചട്ടമ്പി'യ്ക്ക് വിമര്‍ശനം

ന്യൂനമര്‍ദ്ദം തീവ്രമായി, നാളെ കരയില്‍ പ്രവേശിക്കും; വ്യാഴാഴ്ച വരെ ശക്തമായ മഴ, ജാഗ്രത

ലോണ്‍ എടുക്കാന്‍ പോകുകയാണോ?, കെഎസ്എഫ്ഇ ചിട്ടി ഒന്ന് പരീക്ഷിച്ചൂടേ?; അറിയേണ്ടതെല്ലാം

പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കാം; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് സ്ഥിര നിക്ഷേപം, അറിയാം വേറിട്ട പ്ലാന്‍