പൊലീസ് ജീപ്പിന് പിഴയിട്ട് എംവിഡി; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പൊലീസ്

തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ പി വി ബിജുവിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്.
kerala police
kerala police
Edited By:
Updated on
1 min read

തൃശ്ശൂര്‍: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ പി വി ബിജുവിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വടക്കാഞ്ചേരി പൊലീസ് ജീപ്പിന് പിഴ ചുമത്തിയതിന് പിന്നാലെയാണ് നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പരിശോധനയുമായി ബന്ധപ്പെട്ട വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി പൊലീസിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് നടപടി.

ബിജുവിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വടക്കാഞ്ചേരി എസ്എച്ച്ഒ വിഎസ് മുരളീധരന്‍ അറിയിച്ചു.

kerala police
അദാനിയുടെ കത്തില്‍ എന്തു നടപടിയെടുത്തു?; നിയമോപദേശം തേടിയിട്ടുണ്ടോ?; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി

തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരിയിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പട്രോളിങ് നടത്തുന്ന വടക്കാഞ്ചേരി പൊലീസ്ജീപ്പിന്റെ ഇന്‍ഷുറന്‍സ്, പുകസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞെന്ന ഓണ്‍ലൈന്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എംവിഐ 4,000 രൂപ പിഴ ചുമത്തിയിരുന്നു. ഇന്‍ഷുറന്‍സ് ഉണ്ടെന്ന് എസ്‌ഐ ബദറുദ്ദീന്‍ അറിയിച്ചെങ്കിലും യാതൊരുവിധ രേഖകളും പരിശോധനാസമയത്ത് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

രേഖകള്‍ ഹാജരാക്കുന്ന പക്ഷം പിഴ ഒഴിവാക്കാമെന്ന ഉറപ്പ് എം.വി.ഐ. നല്‍കുകയും ചെയ്തു. അതുപ്രകാരം ചൊവ്വാഴ്ച രാവിലെ വാട്സാപ്പ് വഴി ഇന്‍ഷുറന്‍സ് രേഖകള്‍ ഹാജരാക്കി.എന്നാല്‍ പുക പരിശോധനാസര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ജൂണ്‍ 20-ന് കഴിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുകസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനും ഇന്‍ഷുറന്‍സ് രേഖകള്‍ കൈവശം വെയ്ക്കാത്തതിനുമായി 500 രൂപയാണ് പിഴ ചുമത്തിയത്.

kerala police
വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ 75കാരന്‍ മരിച്ചു
kerala police
'എവിടെയായാലും നന്നായി പഠിക്കണം....'; ശിശുക്ഷേമ സമിതിയിലെ 7 വയസുകാരി ഇറ്റലിയിലേയ്ക്ക്
kerala police
80 ശതമാനത്തിന് മുകളിൽ പൂർത്തിയായാൽ പച്ച, ഒന്നും ഇല്ലെങ്കില്‍ ചുവപ്പ്; സർക്കാരിന്റെ നൂറു ദിന കര്‍മപരിപാടിക്കായി ഓപ്പണ്‍ പോര്‍ട്ടല്‍
Summary

MVI P.V. Biju fined a Wadakkanchery police jeep for lack of valid insurance and pollution certificates, Police filed a non-bailable case against MVI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com