പ്രതീകാത്മക ചിത്രം 
Kerala

മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാൻ സർക്കാർ; ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ സമയം

ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ​ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാൻ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ​ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി അപേക്ഷിക്കാവുന്നതാണ്. മ​തി​യാ​യ ഒ​ഴി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്ത് മു​ന്‍ഗ​ണ​നാ കാ​ര്‍ഡി​നു​ വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ഴി​ഞ്ഞ ജൂലായ് 18 മു​ത​ൽ ഓ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ നടപ്പായില്ല. 

സം​സ്ഥാ​ന​ത്ത് മു​ൻ​ഗ​ണ​ന കാ​ർ​ഡി​ന് അ​ർ​ഹ​ത​യു​ള്ള നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ഴും അ​വ​സ​രം കാ​ത്തു​ക​ഴി​യു​ന്ന​ത്. അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡ് കൈ​വ​ശം വെ​ക്കു​ന്ന​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പ​ക​രം ഇ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കി​യ​ത്. ആ​ശ്ര​യ പ​ദ്ധ​തി, ആ​ദി​വാ​സി, കാ​ൻ​സ​ർ, ഡ​യാ​ലി​സി​സ്, അ​വ​യ​വ​മാ​റ്റം, എ​ച്ച്​ഐ.വി, വി​ക​ലാം​ഗ​ർ, ഓ​ട്ടി​സം, ലെ​പ്ര​സി, കി​ട​പ്പ് രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കും വി​ധ​വ, അ​വി​വാ​ഹി​ത, വി​വാ​ഹ​മോ​ചി​ത തു​ട​ങ്ങി​യ നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ൾ​ക്കും മാ​ർ​ക്ക്​ പ​രി​ഗ​ണ​ന​യി​ല്ലാ​തെ മു​ൻ​ഗ​ണ​നാ കാ​ർ​ഡ് ല​ഭി​ക്കും.

വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വീ​ടി​ന്‍റെ വി​സ്തീ​ർ​ണം കാ​ണി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, 2009ലെ ​ബിപിഎ​ൽ പ​ട്ടി​ക​യി​ലു​ൾ​പെ​ട്ട​താ​ണെ​ങ്കി​ൽ അ​തിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ദാ​രി​ദ്ര​രേ​ഖ​ക്ക് താ​ഴെ​യു​ള്ള​​വ​രാ​ണെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ന്ത​മാ​യി സ്ഥ​ലം ഇ​ല്ലെ​ങ്കി​ൽ വി​ല്ലേ​ജ്​ ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, വീ​ടി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് സാ​ക്ഷ്യ​പ​ത്രം, രോ​ഗി​യോ വി​ക​ലാം​ഗ​നോ ആ​ണെ​ങ്കി​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT