Priyanka Gandhi  
Kerala

എന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് ; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന് പ്രിയങ്ക ഗാന്ധി

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രിയങ്കയുടെ ഓഫീസ് അഭ്യര്‍ഥിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: എഐ സഹായത്തോടെ തന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്നതായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതായും വ്യാജനിക്ഷേപ വാഗ്ദാനങ്ങളുമായി വരുന്ന തട്ടിപ്പുകളില്‍ വീഴരുതെന്നും ഇത്തരം പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രിയങ്കയുടെ ഓഫീസ് അഭ്യര്‍ഥിച്ചത്. 'വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി വാദ്രയുടെ ചിത്രങ്ങളും ശബ്ദവും നിര്‍മ്മിച്ച് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇതൊരു തട്ടിപ്പാണ്. ദയവായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്,' പ്രിയങ്കയുടെ ഓഫീസ് കുറിപ്പില്‍ വ്യക്തമാക്കി.

'ഇത്തരം പോസ്റ്റുകള്‍ ദയവായി റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണം,' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Priyanka Gandhi's office warns of fake videos using her images, voice to seek investment .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

ISRO-യിൽ ജോലി നേടാം: റിസർച്ച് ഫെലോ, സയന്റിസ്റ്റ്, റിസർച്ച് അസോസിയേറ്റ് തസ്തിക; 48 ഒഴിവുകൾ !

ഇളനീരിൽ നിന്ന് വീര്യമേറിയ വൈൻ; പേറ്റന്റ് നേടിയിട്ടും വിൽക്കാനാവില്ല; 22 വർഷമായി സർക്കാർ കനിവ് കാത്ത് കർഷകൻ

'ഒരു മാറ്റവും ഇല്ല, അല്ലേ'! പാകിസ്ഥാൻ‌ വെറും 133 റൺസിൽ ഓൾ ഔട്ട്

കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, ചൂടു കൂടുമ്പോഴുള്ള പവർകട്ട് സുരക്ഷാ ടിപ്സ്