കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആണ് അവസരം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ക്ഷേമനിധിയിൽ അംഗത്വമുളള തൊഴിലാളികളുടെ 8,9,10 ക്ലാസുകളിൽ ഗവൺമെൻറ്ട്/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് യഥാക്രമം 500/-, 600/-, 700/- രൂപ വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതാണ്.
+1 മുതൽ പ്രൊഫഷണൽ പോസ്റ്റ്ഗ്രാജുവേഷൻ വരെ ഗവൺമെൻറ്ട്/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അവർ പഠിക്കുന്ന കോഴ്‌സിൽ പ്രവേശനം ലഭിക്കാൻ അടിസ്ഥാനമായ കോഴ്‌സിന് 50 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ള പക്ഷം 2000/- രൂപ മുതൽ 7500/- രൂപ വരെ ഓരോ വർഷവും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. kmtwwfb.kerala.gov.in മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0474-2475773, 9188519851.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates