ടി ജെ ജോസഫ്, മുഖ്യപ്രതി സവാദ് ഫയല്‍
Kerala

മുഖ്യ പ്രതിക്ക് ഒളിത്താവളം ഒരുക്കി; കൈവെട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇന്നലെ എൻഐഎ തലശ്ശേരിയിൽ നിന്നു കസ്റ്റഡിയിൽ എടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ കണ്ണൂർ വിളക്കോട് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. മുഖ്യ പ്രതി അശമന്നൂർ സവാദിനു മട്ടന്നൂരിൽ ഒളിച്ചു താമസിക്കാൻ സൗകര്യം ചെയ്തത് സഫീറാണെന്നു എൻഐഎ കണ്ടെത്തിയിരുന്നു.

ഇയാളെ ഇന്നലെ തലശ്ശേരിയിൽ നിന്നു എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2010 ജൂലൈ നാലിനാണ് കൈവെട്ട് ആക്രമണമുണ്ടായത്. പിന്നാലെ ഒളിവിൽ പോയ സവാദ് 13 വർഷത്തോളം ഷാജ​ഹാൻ എന്ന പേരിലാണ് മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത്. മറ്റ് പ്രതികൾ പിടിയിലായപ്പോഴും സ​വാദിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്